അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സര്‍വ്വേശ്വരാ കര്‍ത്താവേ!
നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങള്‍ അറുതിയില്ലാത്ത മഹിമപ്രതാപത്തോടു
കൂടിയിരിക്കുന്ന അങ്ങേ സന്നിധിയില്‍ ജപം ചെയ്യാന്‍ അയോഗ്യരായിരിക്കുന്നു. എങ്കിലും
അങ്ങേ അനന്തമായ ദയയിന്മേല്‍ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിയ്ക്കായി
അമ്പത്തിമൂന്നുമണി ജപം ചെയ്യാന്‍ ആശിക്കുന്നു. ഈ ജപം ഭക്തിയോടുകൂടെ ചെയ്ത്
പലവിചാരം കൂടാതെ തികപ്പാന്‍ കര്‍ത്താവേ! അങ്ങ് സഹായം ചെയ്യണമേ!
വിശ്വാസപ്രമാണം
1 സ്വര്‍ഗ്ഗ.
പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.
1 നന്മ നിറഞ്ഞ.
പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.
1 നന്മ നിറഞ്ഞ.
പരിശുദ്ധാത്മാവിന്റെ സ്നേഹഭാജനമായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവഭക്തിയെന്ന പുണ്യമുണ്ടായി വര്‍ദ്ധിക്കുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.
1 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി.
ദുഃഖത്തിന്റെ ദിവ്യരഹസ്യങ്ങള്‍
ഒന്നാം ദൈവരഹസ്യം
ഈശോ പുങ്കാവനത്തില്‍ വച്ച് രക്തം വിയര്‍ത്തതിനെ നമുക്ക് ധ്യാനിക്കാം.
[1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം ]
രണ്ടാം ദൈവരഹസ്യം
ഈശോയെ പീലാത്തോസിന്റെ വീട്ടില്‍വച്ചു കല്‍ത്തൂണില്‍ കെട്ടി ചമ്മട്ടികൊണ്ടടിച്ചതിനെപ്പറ്റി നമുക്ക് ധ്യാനിക്കാം.
[1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം]
മൂന്നാം ദൈവരഹസ്യം
മിശിഹാ പാപങ്ങള്‍ക്കുവേണ്ടി ശിരസില്‍ മുള്‍ക്കിരീടം ധരിക്കേണ്ടി വന്നപ്പോള്‍ സഹിക്കേണ്ടിവന്ന കഠിന പീഡകളെപ്പറ്റി നമുക്കു ധ്യാനിക്കാം.
[ 1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം ]
നാലാം ദൈവരഹസ്യം
ഈശോ മരണത്തിനു വിധിക്കപ്പെട്ട് ഭാരമേറിയ സ്ലീവാ ചുമന്നുകൊണ്ട് ഗാഗുല്‍ത്തായിലേക്ക് പോയതിനെ നമുക്ക് ധ്യാനിക്കാം.
[ 1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം ]
അഞ്ചാം ദൈവരഹസ്യം
ഈശോ കുരിശില്‍ കിടന്ന് ദീര്‍ഘവും ദുസ്സഹവുമായ വേദന അനുഭവിക്കുകയും ശത്രുക്കളോടു ക്ഷമിക്കുകയും പശ്ചാത്തപിച്ച കള്ളന് സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നതിനെ നമുക്ക് ധ്യാനിക്കാം.
[ 1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം ]
മഹിമയുടെ ദിവ്യരഹസ്യങ്ങള്‍
ഒന്നാം ദൈവരഹസ്യം
ഈശോ പീഡകള്‍ സഹിച്ച് 'മരിച്ചു' മൂന്നാംദിവസം എന്നേക്കും ജീവിക്കുന്നവനായി ഉയിര്‍ത്തെഴുന്നേറ്റതിനെ നമുക്ക് ധ്യാനിക്കാം.
[1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം ]
രണ്ടാം ദൈവരഹസ്യം
ഈശോ ഉയിര്‍ത്തെഴുന്നേറ്റ് 40-ാം ദിവസം മഹത്വപൂര്‍ണ്ണനായി സ്വര്‍ഗ്ഗാരോഹണം ചെയ്തതിനെ നമുക്ക് ധ്യാനിക്കാം
[1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം]
മൂന്നാം ദൈവരഹസ്യം
ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്തതിന്റെ പത്താം ദിവസം സെഹിയോന്‍ ഊട്ടുശാലയില്‍ പ്രാര്‍ത്ഥനാനിരതരായിരുന്ന പരി.അമ്മയുടെയും ശിഷ്യന്മാരുടെയും മേല്‍ പരിശുദ്ധാത്മാവിനെ അയച്ചതിനെ നമുക്കു ധ്യാനിക്കാം.
[ 1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം ]
നാലാം ദൈവരഹസ്യം
പരി.ദൈവമാതാവ് അങ്ങേ തിരുക്കുമാരന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ഇഹലോകത്തില്‍ നിന്നും മാലാഖമാരാല്‍ സ്വര്‍ഗ്ഗത്തിലേക്കു സംവഹിക്കപ്പെട്ടതിനെ നമുക്ക് ധ്യാനിക്കാം.
[ 1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം ]
അഞ്ചാം ദൈവരഹസ്യം
പരി.ദൈവമാതാവ്, സ്വര്‍ഗ്ഗത്തില്‍ എത്തിയ ഉടനെ അങ്ങേ തിരുക്കുമാരന്‍ അമ്മയെ ത്രിലോകരാജ്ഞിയായി മുടി ധരിപ്പിച്ചതിനെ നമുക്കു ധ്യാനിക്കാം.
[ 1 സ്വര്‍ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം ]
ജപമാല സമര്‍പ്പണജപം
മുഖ്യദൂതനായിരിക്കുന്ന വി. മിഖായേലേ! ദൈവദൂതന്മാരയിരിക്കുന്ന വിശുദ്ധ ഗബ്രിയേലേ! വിശുദ്ധ റപ്പായേലേ!
ശ്ലീഹന്മാരായിരിക്കുന്ന വിശുദ്ധ പത്രോസേ! വിശുദ്ധ പൗലോസേ! വിശുദ്ധ യോഹന്നാനേ! ഞങ്ങളുടെ
പിതവായ മാര്‍ തോമ്മാശ്ലീഹായേ! ഞങ്ങളേറ്റം പാപികളായിരിക്കുന്നു. എങ്കിലും,
ഞങ്ങള്‍ ജപിച്ച ഈ അമ്പത്തിമൂന്നുമണി ജപത്തെ നിങ്ങളുടെ സ്തുതികളോടുകൂടി ഒന്നായിട്ട് ചേര്‍ത്തു പരിശുദ്ധ
ദൈവമാതാവിന്റെ തൃപ്പാദത്തിങ്കല്‍ ഏറ്റം വലിയ ഉപഹാരമായി കാഴ്ചവെയ്ക്കുവാന്‍ നിങ്ങളോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.